ഇന്ന് 194 പേര്‍ക്ക് രോഗമുക്തി
428 പേര്‍ കൂടി നിരീക്ഷണത്തില്‍
ജില്ലയിൽ ഇന്ന് 194 പേർ രോഗമുക്തി നേടി.
കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി, ഫറോക്ക്, മണിയൂര്‍ എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്നവരാണ് രോഗമുക്തി നേടിയത്.
ഇന്ന് പുതുതായി വന്ന 428 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14838 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ജില്ലയില്‍ ഇതുവരെ 92594 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
ഇന്ന് പുതുതായി വന്ന 212 പേര്‍ ഉള്‍പ്പെടെ 1820 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 243 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി .
ഇന്ന് 4250 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 195954 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 194013 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 188283 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1941 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്ട്.
ജില്ലയില്‍ ഇന്ന് വന്ന 273 പേര്‍ ഉള്‍പ്പെടെ ആകെ 3434 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 560 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2809 പേര്‍ വീടുകളിലും, 65 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 5 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 33111 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
- Log in to post comments