Post Category
ഗ്രൂപ്പ് ഫോസ്റ്റർ കെയർ പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു
ബാലനീതി നിയമപ്രകാരം ഗ്രൂപ്പ് ഫോസ്റ്റർ കെയർ പദ്ധതി (പോറ്റി വളർത്തൽ) ജില്ലയിൽ നടപ്പിലാക്കുന്നതിന് സന്നദ്ധ സ്ഥാപനങ്ങൾ, സംഘടനകൾ, ഏജൻസികൾ, ദമ്പതികൾ, വ്യക്തികൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. വനിതാ ശിശു വികസന വകുപ്പും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന പദ്ധതിയാണിത്. ബാലനീതി പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ താമസിക്കുന്ന കുട്ടികൾക്ക് കുടുംബാന്തരീക്ഷവും വ്യക്തിഗത ശ്രദ്ധയും ലഭിക്കുന്നതിന് വേണ്ടിയാണ് ഗ്രൂപ്പ് ഫോസ്റ്റർ കെയർ പദ്ധതി. താല്പര്യമുള്ളവർ സെപ്റ്റംബർ 14ന് മുൻപ് തൃശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക് ഇ-മെയിൽ: dcputsrgmail.com ഫോൺ: 8547393879.
date
- Log in to post comments