Post Category
സര്‍ട്ടിഫിക്കറ്റ് പരിശോധന
ജില്ലയില്‍ വിവിധ വകുപ്പില്‍ എല്‍.ഡി ടൈപ്പിസ്റ്റ് ( കാറ്റഗറി നം.280/ 18 & 281 /18) തസ്തികയുടെ 2020 ജൂലൈ 30ന് പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധന സെപ്തംബര്‍ ഒന്‍പത് മുതല്‍ 23 വരെ രാവിലെ 10 മുതല്‍ പി.എസ്.സി ജില്ലാ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് അറിയിപ്പ് പ്രൊഫൈലില്‍ നല്‍കിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റ് പ്രൊഫൈലില്‍ അപ് ലോഡ് ചെയ്ത് സര്‍ട്ടിഫിക്കറ്റിന്റെ അസ്സല് സഹിതം പി.എസ്.സിയുടെ ഏതെങ്കിലും ഓഫീസില്‍ ഹാജരായി സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തണം. ഉദ്യോഗാര്‍ഥികള്‍ മാസ്ക്, ഗ്ലൗസ് എന്നിവ ധരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. പി.എസ്.സിയുടെ വെബ്സൈറ്റില്‍ നിന്നും കോവിഡ് 19 സംബന്ധിച്ച പ്രസ്താവന ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് സമര്‍പ്പിക്കണം.
date
- Log in to post comments