അധ്യാപക ദിനത്തില്‍ കുടുംബശ്രീയുടെ 'ഗുരുവരം' വെബിനാര്‍
പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്‍ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്‌ഡെസ്‌കിന്റെ ആഭിമുഖ്യത്തില്‍ അധ്യാപക ദിനമായ ഇന്ന് (സെപ്റ്റംബര്‍ 5) രാവിലെ 11.30 ന് 'ഗുരുവരം' എന്നപേരില്‍ വെബിനാര്‍ സംഘടിപ്പിക്കും. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ. മണികണ്ഠന്‍ വെബിനാര്‍ ഉദ്ഘാടനം ചെയ്യും.
പന്തളം എന്‍എസ്എസ് ട്രെയിനിംഗ് കോളജ് അസിസ്റ്റന്‍ഡ് പ്രൊഫസര്‍ പദ്മപ്രിയ ക്ലാസ് നയിക്കും. ഹയര്‍ സെക്കന്‍ഡറി അധ്യാപകനും കുടുംബശ്രീ മുന്‍ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്ററുമായ കെ.വിധു അധ്യാപകദിന സന്ദേശം നല്‍കും.
കെആര്‍പിഎംഎച്ച്എസ്എസ് സീതത്തോട്, പിയുഎം വിഎച്ച്എസ്എസ് പള്ളിക്കല്‍, കെആര്‍കെപിഎംവിഎച്ച്എസ്എസ് കടമ്പനാട്, പിഎച്ച്എസ്എസ് മെഴുവേലി, എംഎംഎഎച്ച്എസ്എസ് മാരാമണ്‍, എസ്‌സിവിവിഎച്ച്എസ്എസ് കൊറ്റനാട്, ഡിബിഎച്ച്എസ്എസ് പരുമല എന്നീ സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, സ്‌നേഹിത സ്റ്റാഫുകള്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ എന്നിവര്‍ വെബിനാറില്‍ പങ്കെടുക്കും.
- Log in to post comments