Post Category
*ഉള്ളിയേരി ഗ്രാമപഞ്ചായത്തിൽ രണ്ട് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു*
മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിയിലുൾപ്പെടുത്തി ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ പുത്തഞ്ചേരി കോട്ടക്കുന്ന് റോഡ്, നാറാത്ത് പള്ളി കീരിയോടുമല റോഡ് എന്നിവയുടെ പ്രവർത്തി ഉദ്ഘാടനം പുരുഷൻ കടലുണ്ടി എം.എൽ.എ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായാണ് റോഡുകൾ നിർമ്മിക്കുന്നത്.
പുത്തഞ്ചേരി കോട്ടക്കുന്ന് റോഡിന് 26 ലക്ഷം രൂപയും നാറാത്ത് പള്ളി കീരിയോടുമല റോഡിന് 20 ലക്ഷം രൂപയുമാണ് ചെലവഴിക്കുക.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജു ചെറുക്കാവിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ രമ കൊട്ടാരത്തിൽ, കെ അനിത, ഉള്ളൂർദാസൻ, സി അജിത, എൻ.എം ബാലരാമൻ, സി പ്രഭ, രാജൻ കേളോത്ത്, പി.ബാലകൃഷ്ണൻ, പി അബൂബക്കർ, കെ.എം ശ്രീനു എന്നിവർ സംസാരിച്ചു.
date
- Log in to post comments