Post Category
സ്കൂള്‍ ബസുകള്‍ വാങ്ങുന്നതിന് 41 ലക്ഷം അനുവദിച്ചു
പെരിന്തല്‍മണ്ണ മണ്ഡലത്തിലെ മൂന്ന് സ്കൂളുകളിലേക്ക് ബസ് വാങ്ങുന്നതിന് 41 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചതായി മഞ്ഞളാംകുഴി അലി എം.എല്‍.എ. അറിയിച്ചു. വെട്ടത്തൂര്‍ പഞ്ചായത്തിലെ ജി.എച്ച്.എസ്.എസ് വെട്ടത്തൂര്‍, ജി.എച്ച്.എസ്.എസ് കാപ്പ് എന്നീ സ്കൂളുകളിലേക്കും താഴെക്കോട് പഞ്ചായത്തിലെ ജി.എല്‍.പി സ്കൂളിനുമാണ് ബസ് വാങ്ങുന്നതിനായി തുക അനുവദിച്ചത്. 2019-20 വര്‍ഷത്തെ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് ഭരണാനുമതി ലഭ്യമാക്കിയത്. കഴിഞ്ഞ വര്‍ഷങ്ങളിലും വിവിധ സ്കൂളുകള്‍ക്ക് ബസ് അനുവദിച്ചിരുന്നെന്നും ഇതോടെ മണ്ഡലത്തിലെ വിദ്യാര്‍ഥികളുടെ യാത്രാ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകുമെന്നും എം.എല്‍.എ പറഞ്ഞു.
date
- Log in to post comments