Skip to main content

ഇരിങ്ങല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം: പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് 

വേങ്ങര ഇരിങ്ങല്ലൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് (സെപ്തംബര്‍ ഏഴ്) രാവിലെ 10.30ന് പറപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറങ്ങോടത്ത് മുഹമ്മദ് കുട്ടി നിര്‍വഹിക്കും. 2019- 2020 വര്‍ഷത്തെ   ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി   42,48000 രൂപ ചെലവിലാണ് കുടുംബാരോഗ്യ കേന്ദ്രത്തിനായി പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ചടങ്ങില്‍ വൈസ് പ്രസിഡന്റ് നസീറ തൂമ്പത്ത് അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

date