Skip to main content

കേപ്പിൽ ഇ-ഓഫീസ് സംവിധാനത്തിന് തുടക്കം

* സഹകരണ മന്ത്രി ഉദ്ഘാടനം നിർവഹിക്കും
കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ പേപ്പർലെസ് ഓഫീസാകുന്നു.  കേപ്പ് ഹെഡ് ഓഫീസും അനുബന്ധ സ്ഥാപനങ്ങളും ഐ.റ്റി മിഷന്റെ മേൽനോട്ടത്തിലും ബി.എസ്.എൻ.എൽ സംവിധാനം ഉപയോഗപ്പെടുത്തിയുമാണ് ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നത്.  ഔദ്യോഗിക ഉദ്ഘാടനം ഇന്ന് (സെപ്റ്റംബർ 8) 12.30ന് സഹകരണ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനിൽ നിർവഹിക്കും.
ചടങ്ങിൽ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി അധ്യക്ഷത വഹിക്കും, ഐ.റ്റി മിഷൻ ഡയറക്ടർ ഡോ. ചിത്ര, സഹകരണ സംഘം രജിസ്ട്രാർ ഡോ. നരസിംഹുഗരി തേജ് ലോഹിത് റെഡ്ഡി, പ്രിൻസിപ്പൽ ജനറൽ മാനേജർ രാജേന്ദ്രൻ ഐ.റ്റി.എസ് എന്നിവർ സന്നിഹിതരാകും.  കേപ്പ് ഡയറക്ടർ ഡോ. ആർ. ശശികുമാർ സ്വാഗതവും കോളേജ് ഓഫ് എൻജിനിയറിങ് പ്രിൻസിപ്പൽ ഡോ. കെ.ജി. വിശ്വനാഥൻ നന്ദിയും പറയും.  മന്ത്രിയുടെ ഫേസ്ബുക്കിലൂടെ (facebook.com/kadakampally) പരിപാടി തൽസമയം കാണാം.
പി.എൻ.എക്‌സ്. 3014/2020

date