Skip to main content

ജനങ്ങളുടെ പരാതികളില്‍ ഉടനടി പരിഹാരം കാണാന്‍  അദാലത്തുകള്‍ക്ക് സാധിക്കും: ജില്ലാ കളക്ടര്‍ 

  താലൂക്ക്തല അദാലത്തുകള്‍ നടത്തുന്നതുവഴി പൊതുജനങ്ങളുടെ നിരവധി പരാതികളില്‍ സമയബന്ധിതമായി പരിഹാരങ്ങള്‍ കാണാന്‍ സാധിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റില്‍ കോന്നി താലൂക്ക്തല ഓണ്‍ലൈന്‍ റവന്യു അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് അദാലത്തുകള്‍ നടത്തുന്നത്. പരാതികളുമായി ബന്ധപ്പെട്ട് ജില്ല, താലൂക്ക്, വില്ലേജ്, പഞ്ചായത്തുതല ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടത്തുന്നതിനാല്‍ പരാതികള്‍ ഉടനടി പരിഹരിക്കാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. പൊതുജനങ്ങള്‍ ഈ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. 

റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ടവയായിരുന്നു കോന്നി താലൂക്ക്തല അദാലത്തില്‍ ലഭിച്ച പരാതികളില്‍ ഭൂരിഭാഗവും. അതിര്‍ത്തി തര്‍ക്കം, കൃഷിനാശം, വഴി പ്രശ്‌നം, ജീവനും സ്വത്തിനും ഭീഷണിയാകുന്ന രീതിയില്‍ നില്‍ക്കുന്ന മരം മുറിക്കല്‍ തുടങ്ങി 18 പരാതികളാണ് കോന്നി താലൂക്ക്തല ഓണ്‍ലൈന്‍ റവന്യു അദാലത്തിലത്തില്‍ സ്വീകരിച്ചത്. ഇതില്‍ 11 പരാതികള്‍ തീര്‍പ്പാക്കി. ബാക്കിയുള്ള ഏഴു പരാതികള്‍ തുടര്‍ നടപടികള്‍ക്കായി അതത് വകുപ്പുകള്‍ക്ക് കൈമാറി.

 

date