Skip to main content

ജില്ലയിലെ റോഡ് പ്രവൃത്തികള്‍ക്ക്  ഒരു കോടി 14.65 ലക്ഷം രൂപ അനുവദിച്ചു

ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും വിവിധ റോഡുകളുടെ പ്രവര്‍ത്തികള്‍ക്കായി വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി പതിനാല് ലക്ഷത്തി അറുപത്തി അയ്യായിരം   രൂപ അനുവദിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. അനുവദിച്ച ഗ്രാമ പഞ്ചായത്ത് / നഗരസഭ, റോഡ്, തുക എന്നിവ താഴെ ചേര്‍ക്കുന്നു. 
പോരൂര്‍ ഗ്രാമ പഞ്ചായത്തിലെ വീതനശ്ശേരി - നായാടി കുന്ന് റോഡ്, എടപ്പറ്റ ഗ്രാമ പഞ്ചായത്തിലെ കല്ലാംപാറ - റെയില്‍വെ ലൈന്‍ റോഡ്, കോഡൂര്‍ ഗ്രാമ പഞ്ചായത്തിലെ ചമ്മങ്കടവ് - ചോലക്കല്‍ റോഡ്, കീഴാറ്റൂര്‍ ഗ്രാമ പഞ്ചായത്തിലെ കൊണ്ടിപറമ്പ് - നല്ലൂര്‍ റോഡ്, പള്ളിക്കല്‍ ഗ്രാമ പഞ്ചായത്തിലെ അമ്പലപുറായി - അരീതോട് റോഡ് എന്നിവക്ക് മൂന്ന് ലക്ഷം രൂപ വീതവും കൊണ്ടോട്ടി നഗരസഭയിലെ കോട്ടുകര - കക്കാട്ടരു റോഡ്, മഞ്ചേരി നഗരസഭയിലെ വാര്‍ഡ് 13 വലിയട്ടിപറമ്പ് കോളനി റോഡ്, പാണ്ടിക്കാട് ഗ്രാമ പഞ്ചായത്തിലെ കൊളപ്പറമ്പ് ക്യാമ്പ് - പുളിക്കല്‍ പറമ്പ് റോഡ്, വാഴക്കാട് ഗ്രാമ പഞ്ചായത്തിലെ കോരപ്പാടം - മണ്ണംപറമ്പ് റോഡ്, മമ്പാട് ഗ്രാമ പഞ്ചായത്തിലെ കാട്ടുമുണ്ട - കാപ്പില്‍ റോഡ്,  കൊണ്ടോട്ടി നഗരസഭയിലെ കൈതക്കോട് - പരയില്‍ ഇടവഴി റോഡ് എന്നിവക്ക് 4,90,000 രൂപ വീതവും ജില്ലാ കലക്ടര്‍ അനുവദിച്ചു.  
പുല്‍പ്പറ്റ ഗ്രാമ പഞ്ചായത്തിലെ പാലക്കാട് - കൂരാത്തോട് റോഡ്, പുളിക്കല്‍ ഗ്രാമ പഞ്ചായത്തിലെ നാട്ടുകല്ലിങ്ങല്‍ - കോട്ടിയാട് റോഡ് പ്രവര്‍ത്തിക്ക് 3.5 ലക്ഷം രൂപയും കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്തിലെ വെണ്ണക്കോട് - ചീരക്കുഴി മേലെപള്ളിപ്പുറം റോഡ് പ്രവര്‍ത്തിക്ക് നാല് ലക്ഷം രൂപയും അരീക്കോട് ഗ്രാമ പഞ്ചായത്തിലെ ഐ.ടി.ഐ - നോര്‍ത്ത് കൊഴക്കോട്ടൂര്‍ റോഡ്, അരീക്കോട് - ചപ്പങ്ങാത്തോട് റോഡ്, ചെമ്പ്രാക്കാട്ടൂര്‍ സ്‌കൂള്‍ റോഡ് എന്നിവക്ക് 4.75 ലക്ഷം രൂപയും കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്തിലെ പണിക്കര്‍കുണ്ട് - കോഴിപറമ്പ് കുറ്റിപ്പുറം റോഡിന് അഞ്ച് ലക്ഷം രൂപയും അനുവദിച്ചു.  
പുളിക്കല്‍ ഗ്രാമ പഞ്ചായത്തിലെ അമ്പട്ടന്‍ കുഴി - കോണത്തമാട് പള്ളിപ്പാറ റോഡ്, മമ്പാട് ഗ്രാമ പഞ്ചായത്തിലെ മേപ്പാടം - പാറമ്മല്‍ - കളംകുന്ന് - പനയംകുന്ന് റോഡ്, വാര്‍ത്തിച്ചോള - രാജീവ് ഗാന്ധി റോഡ്, അരീക്കോട് ഗ്രാമ പഞ്ചായത്തിലെ കലാം സ്‌കൂള്‍ - തെക്കുംതല - വലിയ കല്ലുങ്ങല്‍ റോഡ് എന്നീ പ്രവൃത്തികള്‍ക്കായി 10 ലക്ഷം രൂപയും അനുവദിച്ചു.  
 

date