Skip to main content

പാമ്പ് പിടിത്തം:  സന്നദ്ധ സേവകര്‍ക്ക് പരിശീലനം

 

വനം വന്യജീവി വകുപ്പ് ജനവാസമേഖലയിലെ പാമ്പുപിടിത്തവും വിട്ടയക്കലും സംബന്ധിച്ച് അംഗീകൃത പാമ്പ്പിടിത്തക്കാര്‍ക്കുള്‌ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് താല്‍പര്യമുള്ള സന്നദ്ധസേവകര്‍ക്ക് പരിശീലനം നല്‍കുന്നു. മനുഷ്യവാസ പ്രദേശങ്ങളില്‍ നിന്ന് അപകടകരമായ പാമ്പുകളെ പിടികൂടി അവയുടെ സ്വാഭാവികമായ ആവാസവ്യവസ്ഥയില്‍ വിട്ടയക്കുന്ന പ്രക്രിയ ഉത്തരവാദിത്വപരമായി മാറ്റുക എന്ന ലക്ഷ്യത്തോടുകൂടിയാണ്  പരിശീലനം നടത്തുന്നത്. ജില്ലയില്‍ പാമ്പ്പിടിക്കാന്‍ താല്‍പര്യമുള്ള സന്നദ്ധസേവകര്‍ക്ക് പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ സെപ്തംബര്‍ 30ന് മുമ്പായി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, ഇടുക്കി, സഹ്യസാനു ഫോറസ്റ്റ് കോംപ്ലക്‌സ്, വെള്‌ളാപ്പാറ, പൈനാവ് പി.ഒ- 685603 എന്ന വിലാസത്തിലോ acf.sf-idk.for@kerala.gov.in എന്ന ഇ മെയില്‍ വിലാസത്തിലോ അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍ 04862- 232505.
 

date