Skip to main content

ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍; പുതിയ ബഹുനില കെട്ടിടം ബുധനാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് കോടി രൂ

ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍; പുതിയ ബഹുനില കെട്ടിടം ബുധനാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും

കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് കോടി രൂപാ മുതല്‍ മുടക്കില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ തൊടുപുഴ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പുതിയ ബഹുനില കെട്ടിടം ബുധനാഴ്ച്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. പൊതുവദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ എം.എം.മണി, കെ.കെ.ശൈലജ ടീച്ചര്‍, ടി.പി.രാമകൃഷ്ണന്‍, കടകംപള്ളി സുരേന്ദ്രന്‍, എ.കെ.ശശീന്ദ്രന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി., പി.ജെ.ജോസഫ് എം.എല്‍.എ., ജില്ലാ കളക്ടറും പൊതുവിദ്യാഭ്യാസ സംരക്ഷണ കര്‍മ്മയജ്ഞ സമിതി ചെയര്‍മാനുമായ എച്ച്.ദിനേശന്‍, തൊടുപുഴ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സിസിലി ജോസ് എന്നിവര്‍ സംസാരിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ കര്‍മ്മയജ്ഞ സമിതി ജില്ലാ കോ.ഓര്‍ഡിനേറ്റര്‍ കെ.എ.ബിനുമോന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
 

date