Skip to main content

ഡെപ്യൂട്ടേഷന്‍ നിയമനം

 

സമഗ്ര ശിക്ഷാ കേരളം ജില്ലയിലെ വിവിധ ബി.ആര്‍.സികളിലെ ഒഴിവുള്ള ട്രെയിനര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. ഗവണ്‍മെന്റ്/എയ്ഡഡ് സ്‌കൂളുകളില്‍ സര്‍വീസിലുള്ള ഹയര്‍സെക്കന്‍ഡറി, സെക്കന്‍ഡറി, പ്രൈമറി അധ്യാപകര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 17ന് രാവിലെ ഒന്‍പതിന് മഞ്ചേരി ബി.ആര്‍.സിയില്‍ നടക്കുന്ന അഭിരുചി പരീക്ഷയ്ക്കും അഭിമുഖത്തിനും സര്‍ട്ടിഫിക്കറ്റുകളും എന്‍.ഒ.സിയുമായി ഹാജരാകണമെന്ന് എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0483: 2735315, 9447960598.

date