Skip to main content

മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയുടെ നാദാപുരം ഉപകേന്ദ്രം പ്രവൃത്തി ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും

 

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ കോഴിക്കോട് നാദാപുരം ഉപകേന്ദ്രം കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം (സെപ്തംബര്‍ 15) രാവിലെ 11ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കും. ചടങ്ങില്‍ ഇ.കെ വിജയന്‍ എം.എല്‍.എ അധ്യക്ഷനാവും. 2018 ഫെബ്രുവരിയില്‍ നാദാപുരത്ത് ആരംഭിച്ച ഉപകേന്ദ്രത്തിന് കെട്ടിടം നിര്‍മിക്കുന്നതിനായി വൈദ്യര്‍ അക്കാദമിക്ക് നാട്ടുകാര്‍ വിട്ടുനല്‍കിയ 20 സെന്റ് സ്ഥലത്ത് ഒരു കോടി രൂപ ചെലവഴിച്ചാണ് സാംസ്‌കാരിക വകുപ്പ് കെട്ടിടം പണിയുന്നത്. വിവിധ ജില്ലകളില്‍ മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയുടെ ഉപകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് നാദാപുരത്ത് ഉപകേന്ദ്രത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്യുന്നത്.
 

date