Skip to main content

ദേശീയ സാമ്പിള്‍ സര്‍വേ വിവിധ വാര്‍ഡുകളില്‍ അടുത്താഴ്ച തുടങ്ങും

 

ദേശീയ സാമ്പിള്‍ സര്‍വേ ജില്ലയിലെ വിവിധ വാര്‍ഡുകളില്‍ അടുത്തയാഴ്ച തുടങ്ങും. മമ്പാട് പഞ്ചായത്തിലെ വാര്‍ഡ് 13 തോട്ടിന്‍കരയിലും  എആര്‍ നഗര്‍ വാര്‍ഡ് 16 കൊളപ്പുറത്തും തേഞ്ഞിപ്പലം വാര്‍ഡ് 13 ലുമാണ് സര്‍വേ അടുത്തയാഴ്ച തുടങ്ങുന്നത്. മമ്പാടും എആര്‍ നഗറിലും സാമൂഹിക സാമ്പത്തിക സര്‍വേ സെപ്തംബര്‍ 30നകം പൂര്‍ത്തിയാവും. തേഞ്ഞിപ്പലം ഉള്‍പ്പെടെ ജില്ലയിലെ 33 പഞ്ചായത്തുകളിലും 12 ടൗണുകളിലും നടക്കുന്ന അര്‍ബന്‍ ഫ്രെയിം സര്‍വേ മുഴുവന്‍ വാര്‍ഡുകളിലെയും കെട്ടിടങ്ങളും കടകളും വീടുകളും സന്ദര്‍ശിച്ച് ജൂണില്‍ പൂര്‍ത്തിയാവും. സമയബന്ധിതമായ ദേശീയ സാമ്പിള്‍ സര്‍വേകളുമായി സഹകരിച്ച് എല്ലാവരും കൃത്യമായ വിവരം നല്‍കണമെന്ന് ഡയറകടര്‍ ആന്‍ഡ് റീജിയനല്‍ ഹെഡ് എഫ്. മുഹമ്മദ് യാസിര്‍ അറിയിച്ചു.

date