കോക്കൂര്‍ അബ്ദുല്‍ ഹയ്യി ഹാജി മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂലെ പ്ലസ്ടു ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
കോക്കൂര്‍ അബ്ദുല്‍ ഹയ്യി ഹാജി മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച പ്ലസ്ടു ബ്ലോക്ക് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സ് വഴി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷനായി. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന വിശിഷ്ടാതിഥിയായി.
പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഭാഗമായി പൊന്നാനി മണ്ഡലത്തിലെ കോക്കൂര്‍ അബ്ദുല്‍ ഹയ്യി ഹാജി മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു ബ്ലോക്കിനായി വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍നിന്ന് രണ്ടു കോടി 61 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 94 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടമാണ് ഉദ്ഘാടനം ചെയ്തത്. ബാക്കി ഒരു കോടി 67 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ ഉടന്‍ നടക്കും. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ ആസ്തിവികസന ഫണ്ടില്‍ നിന്ന് പ്ലസ്ടു ബ്ലോക്കിന് 70 ലക്ഷം രൂപ അനുവദിക്കുകയും ഇതുപയോഗിച്ച് പണിത കെട്ടിടം നേരത്തെ നാടിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മൂന്നു കോടി രൂപ ഉപയോഗിച്ച് കോക്കൂര്‍ ഹൈസ്‌ക്കൂള്‍ നവീകരിക്കും. ജില്ലാ പഞ്ചായത്തംഗം എം.ബി ഫൈസല്‍, എം.കെ അന്‍വര്‍, അയിഷ ഹസന്‍, കെ.പി രമേഷ് കുമാര്‍, എന്‍. വി ഉണ്ണി, അഷ്റഫ് കോക്കൂര്‍, സി ഇബ്രാഹിം, പി.പി സക്കീര്‍, കെ.വി ഹംസ, മുജീബ് കോക്കൂര്‍, പി.വി അജിത, പി കെ ഗീത എന്നിവര്‍ സംസാരിച്ചു.
- Log in to post comments