Skip to main content

പൊന്നാനി നഗരസഭയിലെ കര്‍ഷകര്‍ക്ക് ജൈവവളം വിതരണം ചെയ്തു

 

    കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി  പൊന്നാനി നഗരസഭ ജൈവവളം വിതരണം ചെയ്തു. നഗരസഭയുടെ  2020-21 ജനകീയാസൂത്രണ പദ്ധതി പ്രകാരം നെല്‍കൃഷി, തെങ്ങ് കൃഷി  കര്‍ഷകര്‍ക്കായാണ് ജൈവവളം വിതരണം ചെയ്തത്.  40 ലക്ഷം രൂപയാണ്  ജൈവവളം നല്‍കുന്നതിനായി നഗരസഭയുടെ പദ്ധതി വിഹിതത്തില്‍ നിന്ന് മാറ്റിവച്ചിട്ടുള്ളത്.  എഴുപത്തിയഞ്ച്  ശതമാനം സബ്‌സിഡി നിരക്കിലാണ് ഇവ കര്‍ഷകരിലേക്ക് എത്തിക്കുന്നത്. പൊന്നാനി നഗരസഭ പരിധിയിലുള്ള കര്‍ഷകര്‍ക്ക് ജൈവവളം, കുമ്മായം എന്നിവ 75ശതമാനം സബ്‌സിഡി നിരക്കില്‍ തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും. കര്‍ഷകര്‍ക്ക് പുതിയ നികുതി രസീത് കോപ്പി, അധാര്‍കാര്‍ഡ് കോപ്പി എന്നിവ സഹിതം കൃഷിഭവനിലെത്തി അവര്‍ക്കുള്ള ജൈവവളം, കുമ്മായം എന്നിവയുടെ അളവ് ചീട്ടു കൈപ്പറ്റാം.

    പൊന്നാനി ചന്തപ്പടിയില്‍ നടന്ന ജൈവവള  വിതരണോദ്ഘാടനം കാക്കൊള്ളിയില്‍ ഗിരീഷിന് ജൈവവളം നല്‍കി നഗരസഭ ചെയര്‍മാന്‍ സി.പി.മുഹമ്മദ് കുഞ്ഞി  നിര്‍വഹിച്ചു. കൗണ്‍സിലര്‍ എന്‍.പി.സേതുമാധവന്‍ അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ  മഞ്ചേരി ഇഖ്ബാല്‍, കെ.പ്രദോഷ്, പൊന്നാനി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.പി.ഉമ്മര്‍, രജീഷ് ഊപ്പാല, ഈഴുവത്തിരുത്തി കൃഷി ഓഫീസര്‍ സലീം, കൃഷി വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ വി.വി സുഹ്‌റ, എ.എഫ്.ഒ. വിനോദ്  എന്നിവര്‍ സംസാരിച്ചു.
 

date