Skip to main content

ലോക് ഡൗണില്‍ പൊന്നാനി നഗരസഭ ശേഖരിച്ച പാഴ് വസ്തുക്കള്‍ കയറ്റി അയച്ചു

 

    ലോക്ഡൗണ്‍ കാലത്ത് പൊന്നാനി നഗരസഭയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വീടുകളില്‍ നിന്ന് ശേഖരിച്ച പാഴ് വസ്തുക്കള്‍ കയറ്റി അയച്ചു. നഗരസഭയുടെ ഹരിത കര്‍മ്മ സേന വീടുകളില്‍ നിന്ന്  ശേഖരിച്ച ഉപയോഗ ശൂന്യമായ ചെരുപ്പും ബാഗുകളുമടങ്ങുന്ന  വസ്തുക്കളാണ്   റീസൈക്കിള്‍ കേന്ദ്രത്തിലേക്ക് കയറ്റി അയച്ചത്.  രണ്ട് ദിവസങ്ങിലായി ആറ് ലോഡുകളിലായി 25 ടണോളം വരുന്ന പാഴ് വസ്തുക്കളാണ് കോഴിക്കോട് നിറവിന്റെ കീഴിലുള്ള റീ സൈക്കിള്‍ കേന്ദ്രത്തിലേക്ക് കയറ്റിയച്ചത്. വരും ദിവസങ്ങളിലും ശേഖരിച്ച പാഴ് വസ്തുക്കള്‍ കയറ്റി അയക്കും.പൊന്നാനി നഗരസഭാ ഓഫീസ് പരിസരത്ത്  നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഒ.ഒ ഷംസു, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.
 

date