Post Category
തിരുവനന്തപുരം എൻസിസി നേവൽ ട്രെയിനിംഗ് സെന്റർ നിർമ്മാണോദ്ഘാടനം 14 ന്
തിരുവനന്തപുരം ജില്ലയിലെ എൻ. സി. സി നേവൽ കേഡറ്റുകൾക്കായുള്ള ട്രെയിനിംഗ് സെന്ററിന്റെ നിർമ്മാണോദ്ഘാടനം 14 ന് ആക്കുളത്ത് നടക്കും. സെന്റർ പ്രവർത്ത സജ്ജമാകുന്നതോടെ ഓരോ വർഷവും ജില്ലയിലെ ആയിരത്തോളം നേവൽ കേഡറ്റുകൾക്ക് ഇന്ത്യൻ നേവിയുടെ പ്രാഥമിക പരിശീലനം, നീന്തൽ, സെയിലിംഗ് എക്സ്പെഡീഷൻ, ബോട്ട് പുളളിംഗ്, റാഫ്റ്റിംഗ്, യാച്ചിംഗ്, കായക്കിംഗ്, കാനോയിംഗ്, തുടങ്ങിയ ജലസാഹസിക പരിശീലനവും ഡ്രിൽ, ഫയറിംഗ് പരിശീലനവും നൽകും.
മറ്റ് സംസ്ഥാനങ്ങളിലെ കേഡറ്റുകൾക്ക് 10 ദിവസം വീതമുള്ള ക്യാമ്പുകളും സെന്ററിൽ നടത്താം. ദേശീയ നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യമാണ് സെന്ററിൽ പൊതുമരാമത്ത് വകുപ്പും എൻ സി സിയും രൂപകൽപന ചെയ്തിരിക്കുന്നത്.
പി.എൻ.എക്‌സ്. 3075/2020
date
- Log in to post comments