Skip to main content

പുതിയ റേഷന്‍ കാര്‍ഡ് :  രേഖകള്‍ ഹാജരാക്കണം

 

 

 

കൊറോണ  പ്രതിരോധ നടപടികളുടെ ഭാഗമായി കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും  പുതിയ റേഷന്‍ കാര്‍ഡുകള്‍ക്ക് അപേക്ഷിച്ച്   ഫോണ്‍ മുഖാന്തിരം നമ്പര്‍ ലഭിച്ചിട്ടുള്ളവരും  2020 ആഗസ്റ്റ് 31 വരെ ഓണ്‍ലൈന്‍ ചെയ്തിട്ടുള്ള അപേക്ഷകരും  അപേക്ഷയുടെ പ്രിന്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, താമസം തെളിയിക്കുന്നതിന് പഞ്ചായത്ത് അധികാരികളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്/ മറ്റു രേഖകള്‍ എന്നിവ അതത് റേഷന്‍കടകളില്‍ സെപ്തംബര്‍ 20  നകം നല്‍കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.  റേഷന്‍ കാര്‍ഡ് കൈപ്പറ്റുന്നതിനുള്ള തീയ്യതി, സ്ഥലം,  സമയം  എന്നിവ അപേക്ഷകരെ അവര്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പരുകളില്‍ നേരിട്ട് അറിയിക്കും.  മറ്റുള്ള അപേക്ഷകര്‍ അപേക്ഷാ നമ്പര്‍ 0495 2374885 ഫോണ്‍ നമ്പരില്‍ അറിയിക്കണം.   ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതില്ല.  

 

date