Skip to main content

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ  യോഗം  14 ന്  

 

 

 

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2021 ജനുവരി ഒന്ന് യോഗ്യതാ തിയ്യതിയായി നിശ്ചയിച്ചുകൊണ്ട് `പ്രത്യേക സംക്ഷിപ്ത വോട്ടര്‍  പട്ടിക പുതുക്കല്‍  2021` (എസ്എസ് ആർ 2021) ന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കോഴിക്കോട് താലൂക്കിനു കീഴിലുള്ള എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്ദമംഗലം  നിയോജക മണ്ഡലങ്ങളിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ  യോഗം സെപ്തംബര്‍ 14 ന്  ഉച്ചക്കു മൂന്ന് മണിക്ക് കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ കോവിഡ്-19 മാനദണ്ഡങ്ങള്‍ പ്രകാരം ചേരും.   എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും   യോഗത്തില്‍  പങ്കെടുക്കണമെന്ന് ഇലക്ട്രറല്‍  രജിസ്‌ട്രേഷന്‍ ഓഫീസര്‍ കൂടിയായ കോഴിക്കോട് തഹസില്‍ദാര്‍ അറിയിച്ചു.    കരട് വോട്ടര്‍പട്ടിക  നവംബര്‍ 16 ന് പ്രസിദ്ധീകരിക്കും.   2021 ജനുവരി ഒന്നിനകം 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക്  പുതുതായി പേര് ചേര്‍ക്കുന്നതിനും നിലവിലെ വോട്ടര്‍ പട്ടികയിലുള്ള തെറ്റായ വിവരങ്ങള്‍  തിരുത്തുന്നതിനും www.nvsp.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ സമര്‍പ്പിക്കണമെന്നും തഹസില്‍ദാര്‍ അറിയിച്ചു.

 

date