Skip to main content

ലോക് അദാലത്തുകള്‍  ഒക്ടോബര്‍ 17  ന്

 

 

 

 

 സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍   നടത്തി വരുന്ന ലോക് അദാലത്തുകള്‍  കോവിഡ് 19  പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 17  ന് ഇ-അദാലത്ത് മുഖേന നടത്തുവാന്‍ തീരുമാനിച്ചതായി ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.  ജില്ലാ കോടതി, എംഎസിടി  കോടതി, സബ് കോടതി, മുന്‍സിഫ് കോടതി, മജിസ്‌ട്രേറ്റ് കോടതി തുടങ്ങിയ കോഴിക്കോട് ജില്ലയിലെ കോടതികളില്‍ നിലവിലുള്ള കേസ്സുകളും കോടതിയില്‍ എത്താത്ത തര്‍ക്കങ്ങളും അദാലത്തില്‍ പരിഗണിക്കും.  കോടതിയില്‍ എത്താത്ത തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ ഇങ്ങനെയുള്ള പരാതികളും അദാലത്തില്‍ പരിഗണിക്കുവാന്‍ ബന്ധപ്പെട്ട പരാതിക്കാര്‍ക്ക് കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വ്വീസ്സസ് അതോറിറ്റിയെ സമീപിക്കാം.  പരാതികളും അപേക്ഷകളും ഇ-മെയില്‍ വഴി സമര്‍പ്പിക്കണം. പരാതിക്കാരന്റെയും എതിര്‍കക്ഷിയുടെയും, ഒന്നിലധികം പേരുണ്ടെങ്കില്‍ എല്ലാവരുടെയും ഇ മെയില്‍  അഡ്രസ്സും ഫോണ്‍ നമ്പറും അപേക്ഷയില്‍ ഉള്‍പ്പെടുത്തണം.  നിലവിലെ സാഹചര്യങ്ങളില്‍ തീര്‍പ്പാകുവാന്‍ കൂടുതല്‍ സാധ്യതയുള്ള കേസ്സുകള്‍, മോട്ടോര്‍ ആക്‌സിഡന്റു കേസ്സുകള്‍, സിവില്‍ തര്‍ക്കങ്ങള്‍, ഇലക്ട്രിസിറ്റി ആക്ടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, കുടുംബ തര്‍ക്കങ്ങള്‍ (വിവാഹമോചനം ഒഴികെ), കോമ്പൗണ്ടബിള്‍ ക്രിമിനല്‍ കേസ്സുകള്‍ എന്നിവയാണ് അദാലത്തില്‍ പരിഗണിക്കുന്നത്. അദാലത്തില്‍ പരിഗണിക്കാനുള്ള അപേക്ഷകള്‍  സെപ്തംബര്‍ 15 നകം disako...@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 - 2366044.

 

date