ജില്ലയിലെ 47 വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണില്‍
ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 47 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആലക്കോട് 18, ആറളം 15, അഴീക്കോട് 3,10,16, ചപ്പാരപ്പടവ് 1, ചെറുപുഴ 13, ചിറക്കല്‍ 13,16, ചൊക്ലി 12, ധര്‍മ്മടം 6, എരമം കുറ്റൂര്‍ 5,17, കതിരൂര്‍ 16, കല്ല്യാശ്ശേരി 9,15, കാങ്കോല്‍ ആലപ്പടമ്പ 9, കണ്ണൂര്‍ കോര്പ്പറേഷന് 5,6,48, കേളകം 10, കൊളച്ചേരി 6,12, കൊട്ടിയൂര്‍ 1, കുന്നോത്തുപറമ്പ് 8, കുറ്റിയാട്ടൂര്‍ 7, മാലൂര്‍ 6, മാട്ടൂല്‍ 3,6, പാനൂര്‍ നഗരസഭ 31, പയ്യന്നൂര്‍ നഗരസഭ 22,30,44, പെരളശ്ശേരി 15, പിണറായി 9,17, തലശ്ശേരി നഗരസഭ 12, തളിപ്പറമ്പ നഗരസഭ 31, കണ്ണൂര്‍ കോര്പ്പറേഷന് 3, പാപ്പിനിശ്ശേരി 11, ന്യൂമാഹി 9 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.
അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ആന്തൂര്‍ നഗരസഭ 21, കോട്ടയം മലബാര്‍ 11, മുണ്ടേരി 3, മലപ്പട്ടം 6, മയ്യില്‍ 3, ശ്രീകണ്ഠാപുരം നഗരസഭ 8 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്മെന്റ് സോണാക്കും.
നേരത്തേ കണ്ടെയിന്മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന രാമന്തളി 6-ാം വാര്‍ഡിനെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി
- Log in to post comments