Skip to main content

ഇന്ന് ആലപ്പുഴ ജില്ലയിൽ 163 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

 നാല് പേർ വിദേശത്ത് നിന്നും പത്ത് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 148 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യ പ്രവർത്തകയ്ക്കും  രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

വിദേശത്തുനിന്നും എത്തിയവർ- ഖത്തറിൽ നിന്നും എത്തിയ പുറക്കാട് സ്വദേശി, മസ്കറ്റിൽ നിന്നും എത്തിയ ചെന്നിത്തല സ്വദേശി, സൗദിയിൽ നിന്നും എത്തിയ ചെറിയനാട് സ്വദേശി, ദുബായിൽ നിന്നും എത്തിയ അമ്പലപ്പുഴ സ്വദേശി. 

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ- ബാംഗ്ലൂരിൽ നിന്നും എത്തിയ തെക്കേക്കര , വെൺമണി സ്വദേശികൾ, ഒഡീഷയിൽ നിന്നും എത്തിയ വെൺമണി സ്വദേശി, ഹൈദരാബാദിൽ നിന്നും എത്തിയ വെൺമണി സ്വദേശി, നാഗാലാൻഡിൽ നിന്നുമെത്തിയ നാല് കൃഷ്ണപുരം സ്വദേശികൾ, ഹൈദരാബാദിൽ നിന്നും എത്തിയ മാന്നാർ സ്വദേശി, കാശ്മീരിൽ നിന്നെത്തിയ ചെട്ടികുളങ്ങര സ്വദേശി.     

                സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ- ആലപ്പുഴ 10, അമ്പലപ്പുഴ 7, ആറാട്ടുപുഴ 22, അരൂർ ഒന്ന്, ബുധനൂർ ഒന്ന് , ചെമ്പുംപുറം ഒന്ന്, ചേർത്തല തെക്ക് 4, ചെട്ടികുളങ്ങര ഒന്ന്, ചെന്നിത്തല ഒന്ന്, എടത്വ 2, കരുവാറ്റ 4, കൃഷ്ണപുരം 8, കണ്ടല്ലൂർ ഒന്ന് ,  കായംകുളം 8, കാവാലം ഒന്ന്, മാരാരിക്കുളം വടക്ക് 3, മുളക്കുഴ 8, മാവേലിക്കര 4,  മാന്നാർ ഒന്ന്,  പാലമേൽ ഒന്ന്,  പുറക്കാട് 14,  പുന്നപ്ര തെക്ക് 25, പത്തിയൂർ രണ്ട്,  പാണാവള്ളി ഒന്ന്,  പുലിയൂർ ഒന്ന്,  തഴക്കര ഒന്ന്,  തൃക്കുന്നപ്പുഴ ഒന്ന്,  തൈക്കാട്ടുശ്ശേരി 4,  തണ്ണീർമുക്കം ഒന്ന്  തുറവൂർ 6 ., താമരക്കുളം ഒന്ന്,  തകഴി1 ,                        വെണ്മണി 1.     

         146 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 5714 പേർ രോഗമുക്തരായി . 1944 പേർ ചികിത്സയിലുണ്ട്.

date