Skip to main content

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത -  വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ

 

റവന്യൂ, പോലീസ്, തദ്ദേശസ്ഥാപന വകുപ്പ്, അഗ്നിരക്ഷാ സേന, ഫിഷെറീസ് വകുപ്പ്, ജലസേചന വകുപ്പ്, വൈദ്യുതി വകുപ്പ് തുടങ്ങിയവർക്ക് സര്‍ക്കാരിന്‍റെ പ്രത്യേക നിർദേശം

2020 സെപ്റ്റംബർ 12 : കണ്ണൂർ.

 സെപ്റ്റംബർ 13 : കാസറഗോഡ്.

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നു. കാലാവസ്ഥ വകുപ്പ് ഈ ജില്ലകൾക്ക് ഓറഞ്ച് അലേർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്

 സെപ്റ്റംബർ 12 : എറണാകുളം, തൃശ്ശൂർ, പാലക്കാട് , മലപ്പുറം,കോഴിക്കോട്, കാസറഗോഡ്.

 സെപ്റ്റംബർ 13 : ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.

സെപ്റ്റംബർ 14 : ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.

സെപ്റ്റംബർ 15 : ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.

സെപ്റ്റംബർ 16 : തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്,കണ്ണൂർ, കാസറഗോഡ്.

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ശക്തമായ മഴ തുടരുന്നതിനാൽ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങൾ ഉണ്ടാകുവാനും സാധ്യതയുണ്ട്. ഇത് മുന്നിൽ കൊണ്ടുകൊണ്ടുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്.

കേരളതീരത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോകാൻ പാടില്ല

കേരള തീരം,കർണ്ണാടക തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ  മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് യാതൊരു കാരണവശാലും ആരും കടലിൽ പോകാൻ പാടുള്ളതല്ല.

പ്രത്യേക ജാഗ്രത നിർദേശം.

12-09-2020 മുതൽ 16-09-2020 വരെ : തെക്ക്-കിഴക്ക് അറബിക്കടലിൽ മണിക്കൂറിൽ 45  മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത.

12-09-2020 & 13-09-2020 : മധ്യ-കിഴക്ക് അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത. കേരള - കർണ്ണാടക തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ  മണിക്കൂറിൽ 40  മുതൽ 50 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

14-09-2020 മുതൽ 16-09-2020 വരെ: മധ്യ-കിഴക്ക് അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത. കേരള - കർണ്ണാടക തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ  മണിക്കൂറിൽ 45  മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത.

12-09-2020 മുതൽ 14-09-2020 വരെ: ആന്ധ്രാ തീരത്ത്‌ നിന്ന് മാറി മധ്യ-പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45  മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മേൽപ്പറഞ്ഞ  ദിവസങ്ങളിൽ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

date