Skip to main content

ഓണ്‍ലൈന്‍ ലോക് അദാലത്ത് ; 15 വരെ അപേക്ഷ നല്‍കാം

 

സംസ്ഥാന - ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റികളുടെ ആഭിമുഖ്യത്തിലുള്ള  ഓണ്‍ലൈന്‍ ലോക് അദാലത്ത് ഒക്ടോബര്‍ 17ന്  നടക്കും. അദാലത്തില്‍ നേരിട്ട് ഹാജരാതെ പരാതികള്‍ പരിഹരിക്കുംവിധമാണ് ക്രമീകരണം.

കോടതിയില്‍ നിലവിലുള്ള കേസുകള്‍, ബാങ്ക് ഇന്‍ഷുറന്‍സ് കേസുകള്‍, വാഹനാപകട നഷ്ടപരിഹാര തര്‍ക്കങ്ങള്‍ എന്നിവയാണ് പരിഗണിക്കുക. ഇത്തരം കേസുകളുള്ളവര്‍ അതത് താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റികളിലോ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലോ ഫോണ്‍ നമ്പര്‍ , ഇ-മെയില്‍ വിലാസം എന്നിവ സഹിതം സെപ്റ്റംബര്‍ 15ന് മുന്‍പ് അപേക്ഷ നല്‍കണം.

അദാലത്തിന് മുന്‍പുള്ള തര്‍ക്ക പരിഹാര ചര്‍ച്ചകളും ഓണ്‍ലൈനില്‍ നടത്തും. വിശദ വിവരങ്ങള്‍ക്ക് 0481 2572422 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം. ഇ-മെയില്‍: kottayamdlsa@gmail.com

date