Skip to main content

കൊവിഡ്: ജില്ലയില്‍ 88 പേര്‍ക്കു കൂടി രോഗമുക്തി

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും വീടുകളിലും ചികിത്സയിലായിരുന്ന 88 പേര്‍ക്ക് കൂടി ഇന്നലെ (സപ്തംബര്‍ 13) രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 3846 ആയി.
സിഎഫ്എല്‍ടിസി പാലയാട് നിന്ന് 25 പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്ന് 20 പേരും റയിന്‍ബോ ഹോട്ടല്‍ ജിം കേയറില്‍ നിന്ന് 12 പേരുമാണ് രോഗമുക്തരായത്. പ്രീമെട്രിക് സിഎഫ്എല്‍ടിസിയില്‍ നിന്ന് 11 പേരും നെട്ടൂര്‍ സിഎഫ്എല്‍ടിസിയില്‍ നിന്ന് ഏഴ് പേരും ഹോം ഐസോലേഷനില്‍ നിന്ന് അഞ്ച്  പേരും രോഗമുക്തരായി. എംഐടി ഡിസിടിസിയില്‍ നിന്ന് നാല് പേരും സിഎഫ്എല്‍ടിസി പരിയാരം,
സ്‌പോര്‍ട്‌സ് സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ വീതവും രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി

date