Post Category
മത്സ്യകൃഷിയ്ക്കായി അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: ജില്ലാ ഫിഷറീസ് വകുപ്പ് പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ട മത്സ്യകർഷകർക്കായി പടുതാ കുളത്തിലെ മത്സ്യകൃഷിയ്ക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, കരം അടച്ച രസീത്, റേഷൻ കാർഡ്, ആധാർ എന്നിവയുടെ പകർപ്പ് ഹാജരാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്റ്റംബർ 22.കൂടുതൽ വിവരങ്ങൾക്ക് ആലപ്പുഴ മത്സ്യകർഷക വികസന ഏജൻസി ഓഫീസുമായി ബന്ധപ്പെടണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫോൺ : 04772252814
date
- Log in to post comments