ഓണ്‍ലൈന്‍ ക്വിസ് മത്സരം- പ്രജ്ഞ 2020
കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡ് സംസ്ഥാനത്തെ ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ഓണ്‍ലൈന്‍ ക്വിസ് മത്സരം -പ്രജ്ഞ 2020ലേക്ക് സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകളിലെ 8 മുതല്‍ 12 വരെ ക്ലാസിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം. 70 ശതമാനം പൊതുവിജ്ഞാനവും 30 ശതമാനം 'ഗാന്ധിജിയും ഖാദിയും ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും' എന്നതാണ് വിഷയം. താല്പര്യമുള്ളവര് secretarykkvib@gmail.com അല്ലെങ്കില്‍ iokkvib@gmail.com എന്ന ഇമെയില്‍ ഐ.ഡിയില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. സെപ്തംബര്‍ 30 രാവിലെ 11 ന് സക്രീനിംഗിന് വേണ്ടിയുള്ള ചോദ്യങ്ങളും ഉത്തരക്കടലാസിന്റെ മാതൃകയും നിബന്ധനകളും www.kkvib.org എന്ന വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യും. ഒരു ടീമില്‍ ഒരു കുട്ടി മാത്രം മതിയാകും. ഉത്തരക്കടലാസില്‍ കുട്ടിയുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, സ്കൂളിന്റെ പേര്, ക്ലാസ് മുതലായവ രേഖപ്പെടുത്തണം. 30ന് രാവിലെ 11 മുതല്‍ 11.30 വരെ ഉത്തരപേപ്പര്‍ iokkvib@gmail.com എന്ന ഐ.ഡിയില്‍ മെയില്‍ ചെയ്യാം. ഫൈനല്‍ മത്സരം ഒക്ടോബര്‍ 7 രാവിലെ 11ന് ഖാദി ബോര്‍ഡ് കോണ്‍ഫറന്‍സ് ഹാളില്‍ ഓണ്‍ലൈന്‍ വഴി നടത്തും. ഒന്നാം സമ്മാനം 5001, രണ്ടാം സമ്മാനം 3001, മൂന്നാം സമ്മാനം 2001 രൂപയും സര്‍ട്ടിഫിക്കറ്റും ഒന്നാം സമ്മാനം നേടുന്ന സ്കൂളിന് എവര്‍റോളിംഗ് ട്രോഫിയും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9447271153.
- Log in to post comments