Skip to main content

പൊതുജനങ്ങൾക്കും, വിദ്യാർത്ഥികൾക്കുമായി  ഓൺലൈൻ മത്സരങ്ങൾ

ആലപ്പുഴ : ഒക്‌ടോബർ 2 മുതൽ 8 വരെ നടക്കുന്ന ഇക്കൊല്ലത്തെ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം വകുപ്പ് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പൊതുജനങ്ങൾക്കായി വന്യജീവി ഫോട്ടോഗ്രാഫി, യാത്രാ വിവരണം (ഇംഗ്‌ളീഷ്/മലയാളം) എന്നീ മത്സരങ്ങൾ ഓൺലൈനായും പോസ്റ്റർ ഡിസൈൻ, ഷോർട്ട് ഫിലിം മത്സരങ്ങൾ തപാൽ മുഖേനയുമാണ് സംഘടിപ്പിക്കുക. വിദ്യാർത്ഥികൾക്കായി (ഹയർ സെക്കന്ററി, കോളേജ് വിഭാഗങ്ങൾക്കായി) ഓൺലൈൻ ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു്. 
സെപ്റ്റംബർ 15 മുതൽ 30 വരെ എൻട്രികൾ സമർപ്പിക്കാം. മത്സരങ്ങളിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ താഴെ പറയുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം. മത്സരം, ബന്ധപ്പെടേണ്ട വ്യക്തി, ഫോൺ നം. എന്ന ക്രമത്തിൽ
വന്യജീവി ഫോട്ടോഗ്രാഫി മത്സരം: വൈൽഡ്‌ലൈഫ് വാർഡൻ, തിരുവനന്തപുരം, മൊബൈൽ : 9447979082 / ഓഫീസ്: 04712360762,  പോസ്റ്റർ ഡിസൈനിംഗ് മത്സരം: അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്‌സ്, സോഷ്യൽ ഫോറസ്ട്രി, തിരുവനന്തപുരം, മൊബൈൽ : 9447979135/ഓഫീസ് :0471 2360462, ക്വിസ് മത്സരം: അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്‌സ്, സോഷ്യൽ ഫോറസ്ട്രി, കോഴിക്കോട് (എക്സ്റ്റൻഷൻ), മൊബൈൽ : 9496916900/ഓഫീസ്: 0495 2416900, ഷോർട്ട് ഫിലിം മത്സരം: അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്‌സ്, സോഷ്യൽ ഫോറസ്ട്രി, തൃശൂർ, മൊബൈൽ : 9447979144 / ഓഫീസ്: 0487 2320609, യാത്രാ വിവരണ മത്സരം (ഇംഗ്‌ളീഷ്, മലയാളം): അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്‌സ്, സോഷ്യൽ ഫോറസ്ട്രി, കാസർഗോഡ്, മൊബൈൽ : 9447979152 / ഓഫീസ്: 04994 255234. വിവരങ്ങൾ വനം വകുപ്പിന്റെ വെബ്‌സൈറ്റിലും (www.forest.kerala.gov.in) ലഭിക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുൻവർഷങ്ങളിലുണ്ടായിരുന്നതു പോലെ സ്‌കൂൾ, കോളജ് വിദ്യാർത്ഥികൾക്കായി നേരിട്ടുള്ള മത്സരങ്ങൾ ഉണ്ടായിരിക്കുന്നതല്ല. വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടനവും, സമാപനവും ഓൺലൈൻ സംവിധാനത്തിലൂടെയായിരിക്കും നടത്തുക. ഇതോടനുബന്ധിച്ച് ജില്ലാടിസ്ഥാനത്തിൽ വന്യജീവി സംരക്ഷണത്തെ അധികരിച്ചുള്ള വെബിനാറുകളും സംഘടിപ്പിക്കുന്നുണ്ട്.

date