ഡ്രൈവിംഗ് സ്‌കൂളുകാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
1. ഇന്‍സ്ട്രക്ടര്‍ - ഗ്ലൗസ്, മാസ്‌ക്, മുഖാവരണം എന്നിവ നിര്‍ബന്ധമായും ധരിക്കണം.
2. ഡ്രൈവിംഗ് സ്‌കൂള്‍ ജീവനക്കാര്‍ കണ്ടെയ്ന്റ്‌മെന്റ് സോണില്‍ താമസിക്കുന്നവരൊ , കുടുംബാംഗങ്ങള്‍ ആരെങ്കിലും ഹോം ക്വാറന്റൈനില്‍ ഉള്ളവരൊ ആയിരിക്കരുത്. ഇക്കാര്യം സ്ഥാപന ഉടമ ഉറപ്പ് വരുത്തണം.
3. പരിശീലനം നടക്കുന്ന സ്ഥലങ്ങളിലും, ടെസ്റ്റ് ഗ്രൗണ്ടിലും എത്തുന്നവര്‍ സാമൂഹ്യ അകലം പാലിക്കത്തക്കവിധം നില്‍ക്കേണ്ടതും കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും അനുസരിക്കേണ്ടതും ആണ്. എല്ലാ സ്‌കൂള്‍ ഉടമകളും പരിശീലനം നല്‍കുന്നവരും തങ്ങളുടെ പരിശീലനാര്‍ത്ഥികളെ ഈ കാര്യം ബോധ്യപ്പെടുത്തി മാത്രമെ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടില്‍ പ്രവേശിപ്പിക്കാവൂ.
4. സ്ഥാപനം തുറക്കുന്ന വേളയില്‍ ഓഫീസും, പരിസരവും, വാഹനങ്ങളും ശുചിയാക്കുകയും അണുവിമുക്തമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം.
5. കോവിഡ് - 19 വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള എല്ലാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതും, ഇത് സംബന്ധിച്ച വിശദമായ അറിയിപ്പ് സ്‌കൂളിലും, പരിശീലന ഗ്രൗണ്ടിലും പ്രദര്‍ശിപ്പിക്കുകയും ചെയ്യണം.
6. ഓരോ ആളിനും പരിശീലനം നല്‍കുന്നതിന് മുന്‍പ് ഇന്‍സ്ട്രക്ടറും, പരിശീലനാര്‍ത്ഥിയും കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണം.
7. ഡ്രൈവിംഗ് പരിശീലനം നല്‍കുന്ന വാഹനം എല്ലാ ദിവസവും വാട്ടര്‍ സര്‍വ്വീസ് ചെയ്യുകയും അണുവിമുക്തമാക്കുകയും ചെയ്യേണ്ടതാണ്. വാഹനം അണുവിമുക്തമാക്കുന്നതിന് വേണ്ടി അണുനാശിനി ലായനി നിറച്ചിട്ടുള്ള 3 ലിറ്റര്‍ എങ്കിലും കപ്പാസിറ്റിയുള്ള ഹാന്‍ഡ് സ്‌പ്രെയര്‍ ഒരോ വാഹനത്തിലും സൂക്ഷിക്കണം.
8. പൊതുവായ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടന്ന് ഇന്‍സ്ട്രക്ടര്‍ ഉറപ്പ് വരുത്തേണ്ടതാണ്.
9. പരിശീലനം നല്‍കുന്നതിന് ഓരോരുത്തര്‍ക്കും സമയക്രമം നിശ്ചയിക്കേണ്ടതും ഒരു സമയം ഒന്നില്‍ കൂടുതല്‍ ആളുകള്‍ വാഹനത്തില്‍ ഉണ്ടാകാത്തവിധം ക്രമീകരിക്കേണ്ടതും ആകുന്നു..
10. വാഹനത്തിന്റെ ഡോര്‍ ഗ്‌ളാസ്സുകള്‍ തുറന്നിടണം, എ.സി. പാടില്ല
11. ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍ ഒരോ ആളുകള്‍ക്കും പരിശീലനം നല്‍കിയതിന് ശേഷം സ്റ്റിയറിംഗ് വീല്‍, ഗിയര്‍ ലിവര്‍, സീറ്റ് ബെല്‍റ്റ്, ഹാന്‍ഡില്‍, മിറര്‍, സ്വിച്ചുകള്‍, ഡോര്‍ ഹാന്‍ഡിലുകള്‍, റ്റു വീലര്‍ ഹാന്‍ഡിലുകള്‍ എന്നിവ അണുവിമുക്തമാക്കേണ്ടതാണ്.
12 . ഡ്രൈവിങ് ടെസ്റ്റിനായി ഹാജരാകുന്നവര്‍ ഗ്ലൗസ്, മാസ്‌ക് എന്നിവ ധരിക്കേണ്ടതുമാണ്. ഇവ പഠിതാക്കള്‍ കൊണ്ടുവരികയോ ഡ്രൈവിങ് സ്‌കൂളില്‍ നിന്ന് നല്‍കുകയോ ചെയ്യണം.
സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ഡ്രൈവിങ് സ്‌കൂളിനെതിരേയും പഠിതാക്കള്‍ക്കെതിരേയും ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതാണ്.
- Log in to post comments