Skip to main content

മലയാളം ലൈബ്രറി ആന്റ് റിസർച്ച് സെന്റർ മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു

 

 

നൊച്ചാട് ഗ്രാമപഞ്ചായത്തിലെ കല്പത്തൂരിൽ നിർമാണം പൂർത്തിയാക്കിയ  മലയാളം ലൈബ്രറി ആന്റ് റിസർച്ച് സെന്റർ കെട്ടിടം  തൊഴിൽ-എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 18 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. 

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി.സതി,മെമ്പർ സി.എം. ബാബു,ഗീത കല്ലായി, റിനി, അബ്ദുൽ സലാം തുടങ്ങിയവർ പങ്കെടുത്തു.

date