Skip to main content

നീറ്റ് പരീക്ഷ: കോവിഡ് നിയന്ത്രണങ്ങൾ പാലിക്കണം

 

 

 

കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളും കൂടെ എത്തുന്ന രക്ഷിതാക്കളും കർശനമായ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളും  മുൻകരുതലുകളും സാമൂഹിക അകലവും പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. വിദ്യാർത്ഥികൾ മാസ്ക്, സാനിറ്റൈസർ തുടങ്ങിയ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതാണ്. മാസ്ക് , ഗ്ലൗസ് തുടങ്ങിയവ പരീക്ഷാ കേന്ദ്രങ്ങളിൽ ഉപേക്ഷിക്കാൻ പാടില്ല. വിദ്യാർത്ഥികളെ  പരീക്ഷാ കേന്ദ്രങ്ങളിലെത്തിക്കാൻ ഒന്നിൽ കൂടുതൽ പേർ ഉണ്ടാവരുത്. വിദ്യാർത്ഥികളെ ഇറക്കിയ ശേഷം അവിടെ നിന്നും ഒഴിവാകേണ്ടതാണ്. പരീക്ഷാ കേന്ദ്രത്തിന്റെ പരിസരത്ത് കൂട്ടം കൂടി നിൽക്കാൻ പാടില്ലെന്നും ജില്ലാ കലക്ടർ അറിയിച്ചു.

date