കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി പഴയ മാർക്കറ്റ് റോഡിൽ നിന്നും ആരംഭിക്കുന്ന ഐസ് പ്ലാന്റ് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം കെ ദാസൻ എം.എൽ.എ നിർവഹിച്ചു. സംസ്ഥാന സർക്കാർ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് വഴി അനുവദിച്ച 51 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം.
ബീച്ചിൽ നിന്നും നിരവധി ആളുകൾ കൊയിലാണ്ടി നഗരത്തിലേക്ക് വരാൻ ഉപയോഗിച്ചു വന്നിരുന്ന റോഡ് മാസങ്ങളായി പൊട്ടിപൊളിഞ്ഞ് ഗതാഗതം ദുഷ്കരമായ സ്ഥിതിയിലായിരുന്നു. എം.എൽ.എ ഈ റോഡിന്റെ ശോച്യാവസ്ഥ ഫിഷറീസ് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് തീരദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ചത്. നിലവിലുള്ള വെള്ളക്കെട്ടുകൾ ഒഴിവാകുന്ന രീതിയിൽ ആവശ്യമായ ക്രമീകരണങ്ങളോടെയാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്.
നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ദിവ്യ സെൽവരാജ്, കൗൺസിലർമാരായ കെ.ടി.വി റഹ്മത്, വി.പി ഇബ്രാഹിം കുട്ടി, ടി.പി ബഷീർ, ആസിഫ് കലാം എന്നിവർ സംസാരിച്ചു.
- Log in to post comments