Skip to main content

ഐ.ടി.ഐ പ്രവേശനം; തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം

 

കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് വ്യവസായ പരിശീലന വകുപ്പിൻ്റെ കീഴിലുള്ള ഐ.ടി.ഐ കളിൽ  സംവരണം ചെയ്തിട്ടുള്ള  സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ നൽകാം. 230  സീറ്റുകളാണുള്ളത്. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത .

പ്രവേശനം ലഭിക്കുന്നവർക്ക് പ്രതിമാസം 150 രൂപ സ്റ്റൈപെൻ്റ് ലഭിക്കും. അപേക്ഷാ ഫോറം www.labourwelfarefund.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബർ 16ന് വൈകുന്നേരം അഞ്ചിനകം ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസിൽ നൽകണം. പ്രവേശനം ആവശ്യമുള്ള  ട്രേഡുകളിൽ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയതിൻ്റെ പകർപ്പ് അപേക്ഷയോടൊപ്പം ഹാജരാക്കണം. ഫോൺ: 0481 2580175

date