Skip to main content

ഫര്‍ണിച്ചര്‍ വിതരണം; ക്വട്ടേഷന്‍ ക്ഷണിച്ചു

 

മാടപ്പള്ളി ഐ.സി .ഡി. എസ് പ്രോജക്ടിലെ അങ്കണവാടികളിൽ ഫർണിച്ചറുകളും മറ്റ് ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  മേശ,പുസ്തകങ്ങൾ സൂക്ഷിക്കുന്നതിനുള്ള അലമാര, കുട്ടികൾക്ക് കളിക്കുന്നതിനുള്ള സൈക്കിൾ എന്നിവയടക്കം എട്ടിനം സാധനങ്ങളാണ് ലഭ്യമാക്കേണ്ടത്.

സെപ്റ്റംബർ 22ന് രാവിലെ 11 നകം ക്വട്ടേഷൻ മാടപ്പള്ളി ശിശു വികസന പദ്ധതി ഓഫീസിൽ നൽകണം. ഫോൺ: 0481 2472425

date