Post Category
കോട്ടയം മെഡിക്കല്‍ കോളേജില്‍ കോവിഡ് പരിശോധന 24മണിക്കൂറും
കോട്ടയം മെഡിക്കല്‍ കോളേജില്‍ കോവിഡ് സാമ്പിള്‍ പരിശോധനാ ലാബ് ഇനി 24 മണിക്കൂറും പ്രവര്‍ത്തിക്കും. പ്രതിദിനം അഞ്ഞൂറോളം സാമ്പിളുകളാണ് നിലവില്‍ പരിശോധിക്കുന്നത്. അടുത്ത ആഴ്ച്ച ആര്.എന്‍.എ എക്സ്ട്രാക്ടര്‍ മെഷീന് സജ്ജമാകുന്നതോടെ പ്രതിദിന പരിശോധന ആയിരം സാമ്പിളുകളായി ഉയരും.
ഇതിന് അധികമായി വേണ്ട ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ മൈക്രോ ബയോളജി വകുപ്പിന്റെ കീഴിലാണ് ഏപ്രില്‍ 24 മുതല്‍ പരിശോധനാ സംവിധാനം പ്രവര്‍ത്തിക്കുന്നത്.
date
- Log in to post comments