Post Category
വെന്റിലേറ്ററുകള്‍ സ്ഥാപിക്കുന്നതിന് നടപടികള്‍ പുരോഗമിക്കുന്നു
കോവിഡ് ബാധിച്ച് ഗുരുതര നിലയിലാകുന്നവരുടെ വിദഗ്ധ ചികിത്സയ്ക്കായി പ്രധാനമന്ത്രിയുടെ സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്റ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍ ഫണ്ടില്‍നിന്ന് ലഭ്യമാക്കിയ വെന്റിലേറ്ററുകള്‍ സജ്ജീകരിക്കുന്നതിന് നടപടികള്‍ പുരോഗമിക്കുകയാണെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍ അറിയിച്ചു.
ജൂലൈ 11നാണ് 40 വെന്റിലേറ്ററുകള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് കൈമാറിയത്. ഇവ സ്ഥാപിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പരിശീലനം നല്‍കുന്നതിനും നിയോഗിക്കപ്പെട്ട കമ്പനിയുടെ നേതൃത്വത്തില്‍ നടപടികള്‍ ജൂലൈ 15ന് ആരംഭിച്ചിരുന്നു. പരിശീലനവും ഇന്‍സ്റ്റലേഷന്‍ നടപടികളും പൂര്‍ത്തിയാകുന്ന മുറയ്ക്ക് വെന്റിലേറ്ററുകള്‍ ചികിത്സയ്ക്കായി ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
date
- Log in to post comments