Skip to main content

പട്ടികജാതി വിഭാഗ ക്ഷേമത്തിനായി ജലസംഭരണികള്‍ വിതരണം ചെയ്തു

 

പട്ടികജാതി കുടുംബങ്ങളുടെ ക്ഷേമത്തിനായി പൊന്നാനി നഗരസഭ വാട്ടര്‍ ടാങ്കുകള്‍ വിതരണം ചെയ്തു.  നഗരസഭയുടെ വാര്‍ഷിക പദ്ധതി പ്രകാരം പട്ടികജാതി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്  കുടിവെള്ള സംഭരണ ടാങ്കുകള്‍ വിതരണം ചെയ്യുന്നത്. ഗുണനിലവാരമുള്ള 500 ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന വാട്ടര്‍ ടാങ്കുകള്‍  വിവിധ വാര്‍ഡുകളിലെ വാര്‍ഡ്‌സഭകള്‍ വഴി തെരഞ്ഞെടുത്ത 285 പേര്‍ക്കാണ് ഈ ഘട്ടത്തില്‍ വിതരണം ചെയ്യുന്നത്. 2,778 രൂപ വില വരുന്ന ടാങ്കുകള്‍ 75 ശതമാനം സബ്‌സിഡി നിരക്കിലാണ് നല്‍കുന്നത്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം അറിയിപ്പ് ലഭിക്കുന്ന ഗുണഭോക്താക്കള്‍ക്ക് നിശ്ചിത സമയം നല്‍കിയാണ് ടാങ്കുകളുടെ വിതരണം നടത്തുന്നത്.
നഗരസഭാ ഓഫീസ് പരിസരത്ത് നടന്ന വിതരണോദ്ഘാടനം  നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി നിര്‍വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഒ.ഒ ഷംസു അധ്യക്ഷനായി. പട്ടികജാതി വികസന ഓഫീസര്‍ ഫിലിപ് കെ. മാത്യു  തുടങ്ങിയവര്‍ പങ്കെടുത്തു.
 

date