Skip to main content

ഹൈടെക് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു

മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുല്ലാനൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച നവജാഗരണ്‍ ഹൈടെക് ക്ലാസ്  റൂം വിദ്യാര്‍ഥികള്‍ക്ക് സമര്‍പ്പിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സലീന ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ മുഖ്യാഥിതിയായി. പി.ടി.എ പ്രസിഡന്റ് കെ. മന്‍സൂര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രകാശ് നീണ്ടാരത്തിങ്ങല്‍, ഹയര്‍ സെക്കന്‍ഡജറി പ്രിന്‍സിപ്പല്‍ രാധികാദേവി, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ നിഷ, പ്രധാനാധ്യോപകന്‍ മുസ്തഫ മൈലപ്പുറം തുങ്ങിയവര്‍ സംബന്ധിച്ചു.

date