Skip to main content
ശ്രീകണ്ഠാപുരം നഗരസഭ സിഎച്ച്സി കെട്ടിടോദ്ഘാടനം കെ സി ജോസഫ് എംഎൽഎ നിർവഹിക്കുന്നു

കൂട്ടുമുഖം സി എച്ച് സി കെട്ടിടം നാടിന് സമര്‍പ്പിച്ചു

ശ്രീകണ്ഠാപുരം നഗരസഭ സിഎച്ച്‌സിക്കായി കൂട്ടുമുഖത്ത് നിര്‍മ്മിച്ച പുതിയ കെട്ടിട ബ്ലോക്കിന്റെ ഉദ്ഘാടനം കെ സി ജോസഫ് എം എല്‍ എ നിര്‍വഹിച്ചു. എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ വിനിയോഗിച്ചാണ് സി എച്ച് സിക്ക്  പുതിയ കെട്ടിടം ഒരുക്കിയത്. ഒപി, ലബോറട്ടറി സൗകര്യങ്ങളോടു കൂടിയതാണ്  കെട്ടിടം.
ചടങ്ങില്‍ ശ്രീകണ്ഠാപുരം നഗരസഭ ചെയര്‍മാന്‍ പി പി രാഘവന്‍ അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ നിഷിത റഹ്മാന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ എ പി മുനീര്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ അഡ്വ. എം സി രാഘവന്‍, ഇ ഗീത, മെഡിക്കല്‍ ഓഫീസര്‍ അഞ്ജു ടി തോമസ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

date