Post Category
ഭിന്നശേഷിക്കാരുടെ സ്വയം സഹായ സംഘങ്ങൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം
അഞ്ചോ അതിൽ കൂടുതലോ ഭിന്നശേഷിക്കാർ ഉൾപ്പെട്ട സംസ്ഥാനത്തെ സ്വയംസഹായ സംഘങ്ങൾക്ക് മൈക്രോ പ്രോജക്ടുകൾ തെരഞ്ഞെടുത്ത് ആരംഭിക്കുന്നതിന് വികലാംഗക്ഷേമ കോർപ്പറേഷൻ 20,000 രൂപ ഒറ്റത്തവണ ധനസഹായം നൽകും. അപേക്ഷ ഫോമും വിശദവിവരങ്ങളും www.hpwc.kerala.gov.in ൽ ലഭിക്കും. അപേക്ഷകൾ നിർദ്ദിഷ്ട രേഖകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ഒക്ടോബർ അഞ്ചിനകം അയയ്ക്കണം. പദ്ധതിയിൽ മുമ്പ് ധനസഹായം ലഭിച്ചിട്ടുള്ള സംഘങ്ങൾ അപേക്ഷിക്കേണ്ട. കൂടുതൽ വിവരങ്ങൾക്ക്: 0471-2347768, 0471-2347152, 0471-2347153, 0471-2347156.
പി.എൻ.എക്സ്. 3107/2020
date
- Log in to post comments