Post Category
മലബാർ ദേവസ്വം ബോർഡ് ധനസഹായ വിതരണം
മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷനില്‍ നിന്നും നിലവില്‍ ധസഹായം കൈപ്പറ്റി കൊണ്ടിരിക്കുന്ന ആചാരസ്ഥാനികര്‍/കോലധാരികള്‍ എന്നിവര്‍ക്ക് തുടര്വേതനം ലഭിക്കുന്നതിനായി ക്ഷേത്രഭരണാധികാരിയുടെ സാക്ഷ്യപത്രം മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും അനുവദിച്ച ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്സ് ബു്ക് പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കണമെന്ന് അസി. കമ്മീഷണര്‍ അറിയിച്ചു. ഇവ സ്വീകരിക്കുന്നതിന് മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ സെപ്തംബര്‍ 17 ന് തിരവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലും കണ്ണൂര്‍ പിളളയാര്‍കോവില്‍ ക്ഷേത്രത്തിലും, സെപ്തംബര്‍ 18 ന് മാടായി ശ്രീ തിരുവര്‍ക്കാട്ട് ഭഗവതി ക്ഷേത്രത്തിലും രാവിലെ 10 മണി മുതല്‍ ഒരു മണി വരെ ക്യാമ്പ് ചെയ്യും. കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ച് ഹാജരാകണം. ഫോണ്‍ : 0490 2321818.
date
- Log in to post comments