ഇലന്തൂര്‍ സി.എച്ച്.സിയെ ബ്ലോക്ക്തല കുടുംബാരോഗ്യ കേന്ദ്രമാക്കുന്നതിന് 37.50 ലക്ഷം രൂപ അനുവദിച്ചു
ഇലന്തൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെ ബ്ലോക്ക്തല കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തുന്നതിന് ആരോഗ്യ വകുപ്പ് 37.50 ലക്ഷം രൂപ അനുവദിച്ചതായി വീണാ ജോര്‍ജ് എംഎല്‍എ അറിയിച്ചു. രോഗീ സൗഹൃദ ആശുപത്രിയായാണു നിര്‍മ്മാണം നടത്തുന്നത്. ബ്ലോക്ക്തല കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തുന്നതോടെ മറ്റു സ്പെഷ്യാലിറ്റി സേവനങ്ങളും ഒ.പി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ലഭ്യമാകും. നാഷണല്‍ ഹെല്‍ത്ത് മിഷനാണ് മേല്‍നോട്ട ചുമതല.
സംസ്ഥാന തലത്തില്‍ 76 സി.എച്ച്.സികളെ ബ്ലോക്ക്തല കുടുംബാരോഗ്യ കേന്ദ്രമാക്കുന്നതിന് 28 കോടി 31 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ ഇലന്തൂര്‍ കൂടാതെ തുമ്പമണ്‍, ചാത്തങ്കേരി, റാന്നി-പെരുന്നാട്, വള്ളിക്കോട് എന്നീ അഞ്ച് സി.എച്ച്.സികളെ ബ്ലോക്ക്തല കുടുംബാരോഗ്യ കേന്ദ്രമാക്കുന്നതിന് തുക അനുവദിച്ചിട്ടുണ്ട്. തുക അനുവദിച്ചിരിക്കുന്നത് ഇങ്ങനെ:- തുമ്പമണ്‍ സി.എച്ച്.സി-37 ലക്ഷം, ചാത്തങ്കേരി സി.എച്ച്.സി- 37 ലക്ഷം, റാന്നി പെരുന്നാട് സി.എച്ച്.സി- 37.5 ലക്ഷം, വള്ളിക്കോട് സി.എച്ച്.സി- 37.5 ലക്ഷം രൂപ.
- Log in to post comments