Post Category
ബീച്ച് അംബ്രല്ല വിതരണം തുടങ്ങി
വഴിയോര ഭാഗ്യക്കുറി വില്പനക്കാരായ ക്ഷേമനിധി അംഗങ്ങൾക്ക് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് സൗജന്യമായി നൽകുന്ന ബീച്ച് അംബ്രല്ലയുടെ വിതരണം ആരംഭിച്ചു. ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ നൗഷാദ്. എ ഉദ്ഘാടനം ചെയ്തു. അപേക്ഷ നൽകിയ ക്ഷേമനിധി അംഗങ്ങൾ തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ ഹാജരായി കുട കൈപ്പറ്റണം.
പി.എൻ.എക്സ്. 3128/2020
date
- Log in to post comments