Skip to main content

ബീച്ച് അംബ്രല്ല വിതരണം ആരംഭിച്ചു

 

വഴിയോരത്ത് ഭാഗ്യക്കുറി വിൽപ്പന നടത്തുന്നവർക്ക് ഭാഗ്യക്കുറി ക്ഷേമ നിധി ബോർഡ് സൗജന്യമായി നൽകുന്ന ബീച്ച് അംബ്രല്ലയുടെ വിതരണം ആരംഭിച്ചു.

 ജില്ലാ ഭാഗ്യക്കുറി ഓഫീസർ സുനു. പി. മാത്യു വിതരണം ഉദ്ഘാടനം ചെയ്തു. 41 പേർക്കാണ് കുട അനുവദിച്ചിട്ടുള്ളത്. അപേക്ഷ നൽകിയവർ ക്ഷേമനിധി  ഓഫീസിലെത്തി കുട കൈപ്പറ്റണമെന്ന്   ഭാഗ്യക്കുറി  ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസർ സെലീന കെ. തോമസ് അറിയിച്ചു

date