Skip to main content

അയ്യന്തോൾ വാണിജ്യസമുച്ചയം നിർമ്മാണോദ്ഘാടനം പ്രൊഫ. സി.രവീന്ദ്രനാഥ് നിർവ്വഹിച്ചു

അയ്യന്തോൾ വാണിജ്യ സമുച്ചയ നിർമ്മാണോദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. കോർപ്പറേഷൻ മേയർ അജിത ജയരാജൻ അധ്യക്ഷയായി. ശിലാഫലക അനാച്ഛാദനവും കല്ലിടൽ ചടങ്ങും മേയർ നിർവഹിച്ചു. അയ്യന്തോളിൽ പഴയ കോർപ്പറേഷൻ സോണൽ ഓഫീസ് പരിസരത്താണ് പുതിയ കല്ല്യാണമണ്ഡപം ഉൾപ്പടെയുളള അത്യാധുനിക രീതിയിലുളള വാണിജ്യസമുച്ചയം 10 കോടി ചെലവഴിച്ച് നിർമ്മിക്കുന്നത്. ജില്ലയുടെ ഭരണസിരാകേന്ദ്രമാകുന്ന അയ്യന്തോൾ മേഖലയിൽ വാണിജ്യസമുച്ചയങ്ങളുടേയും കല്ല്യാണമണ്ഡപങ്ങളുടേയും അനിവാര്യത മനസ്സിലാക്കിയാണ് സാധാരണക്കാരന് വളരെ കുറഞ്ഞ നിരക്കിൽ പ്രാപ്യമാകുന്ന ആധുനിക കല്യാണ മണ്ഡപവും വാണിജ്യ സമുച്ചയത്തിൽ നിർമ്മിക്കാൻ കൗൺസിൽ തീരുമാനിച്ചത്.
വർക്ക് ഓർഡർ കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ കരാറുകാരന് കൈമാറി. ഡെപ്യൂട്ടി മേയർ റാഫി ജോസ് പി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം എൽ റോസി, ശാന്ത അപ്പു, ഡി പി സി മെമ്പർ വർഗ്ഗീസ് കണ്ടംകുളത്തി, മുൻ മേയർ അജിത വിജയൻ, കൗൺസിലർമാരായ അനൂപ് ഡേവിസ് കാട, ജ്യോതിലക്ഷ്മി, രജനിവിജു, വ്യാപാരി വ്യവസായി ഏകോപന സമിതി അയ്യന്തോൾ പ്രസിഡന്റ് ജോഷി തേറാട്ടിൽ എന്നിവർ സന്നിഹിതരായിരുന്നു.

date