വയോക്ഷേമ കോൾ സെൻ്റർ തുറന്നു
======
കോവിഡ് 19 വ്യാപനത്തിന്‍റെ സാഹചര്യത്തിൽ വയോജനങ്ങൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളും അടിയന്തിര ആവശ്യങ്ങളും പരിഹരിക്കുന്നതിന് കോട്ടയം എം.ഡി സെമിനാരി ഹൈസ്കൂളിൽ വയോ ക്ഷേമ കോൾ സെൻ്റർ തുടങ്ങി.
സാമൂഹ്യ നീതി, വനിതാ-ശിശു വികസനം, ആരോഗ്യ കുടുംബ ക്ഷേമം എന്നീ വകുപ്പുകൾ, കുടുംബശ്രീ, സോഷ്യൽ സെക്യൂരിറ്റി മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന
സെൻ്ററിൻ്റെ സേവനത്തിനായി 0481-2360610 എന്ന ടോൾ ഫ്രീ നമ്പരിൽ ബന്ധപ്പെടണം.
മുതിർന്ന പൗരന്മാരെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചും ക്ഷേമവും സുരക്ഷയും ഉറപ്പു വരുത്തുന്നതിന് നടപടികൾ സ്വീകരിക്കും.
സെൻ്ററിൻ്റെ ഉദ്ഘാടനം സംസ്ഥാന വയോജന കൗൺസിൽ അംഗം തോമസ് പോത്തൻ നിർവ്വഹിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി.പി ചന്ദ്ര ബോസ് , ജില്ലാ വനിതാ ശിശു വികസന ഓഫീസർ പി.എൻ. ശ്രീദേവി, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസർ കെ.വി ആശാമോൾ, സാമൂഹ്യ സുരക്ഷാ മിഷൻ കോ-ഓർഡിനേറ്റർ ജോജി, എൻ.പി പ്രമോദ് കുമാർ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments