Post Category
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
പത്തനംതിട്ട നഗരസഭയിലെ വാര്‍ഡ് 21, 22, കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 എന്നീ സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ 16 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികകള്‍ ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണു പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് പ്രഖ്യാപിച്ച് ഉത്തരവായത്.
(പിഎന്‍പി 3876/20)
date
- Log in to post comments