സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
ആരോഗ്യ ഹാനിക്കിടയാക്കുന്ന ശുചീകരണ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ മക്കള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മറ്റേതെങ്കിലും പ്രതിമാസ സ്റ്റൈപന്റ് ലഭിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം പരമ്പരാഗതമായി ആരോഗ്യഹാനിക്കിടയാക്കുന്ന ശുചീകരണ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണെന്ന് തെളിയിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും കുട്ടികള്‍ പഠിക്കുന്ന ക്ലാസ് സംബന്ധിച്ച് സ്കൂള്‍ ഹെഡ്മാസ്റ്ററില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഒരേ രക്ഷകര്‍ത്താവിന്റെ ഒന്നിലധികം കുട്ടികള്‍ക്ക് ഒരു അപേക്ഷാഫോറം മാത്രം മതിയാകും. ഇപ്പോള്‍ സ്കോളര്‍ഷിപ്പ് ലഭിക്കുന്ന കുട്ടികള്‍ തുടര്‍ന്ന് പഠിക്കുന്നത് സംബന്ധിച്ച രേഖ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിച്ചാല്‍ മതിയാകും. അപേക്ഷാഫോറത്തിന്റെ മാതൃകയും കൂടുതല്‍ വിവരങ്ങളും ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷ സെപ്തംബര്‍ 30 വൈകിട്ട് അഞ്ചിന് മുമ്പായി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ സമര്‍പ്പിക്കണം. ഫോണ്‍ 04862 252003.
- Log in to post comments